തിരൂർ : 14 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് കഠിന തടവും പിഴയും. കേസിലെ ഒന്നാം പ്രതി ഇരിങ്ങാവൂർ പടിക്കപറമ്പിൽ മുഹമ്മദ് ബഷീർ എന്ന മാനു ( 43 ) രണ്ടാം പ്രതി ഇരിങ്ങാവൂർ ചക്കാലക്കൽ അബ്ദുസ്സലാം ( 49 ) എന്നിവരെയാണ് കോടതി ശിക്ഷിച്ചത് . ഒന്നാം പ്രതി ബഷീറിന് 26 വർഷം കഠിനതടവും 65,000 രൂപ പിഴയും രണ്ടാം പ്രതി സലാമിന് 21 വർഷം കഠിനതടവും 55,000 രൂപ പിഴയുമാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.ആർ ദിനേശ് ശിക്ഷ വിധിച്ചത് . 

രണ്ടാം പ്രതി അബ്ദുസ്സലാം 16കാരനെ പ്രകൃതിവിരുദ്ധ പീഡ നത്തിനിരയാക്കിയ പോക്സോ കേസിലും കുറ്റക്കാരനാണന്ന് കഴിഞ്ഞദിവസം കണ്ടെത്തി കോടതി ശിക്ഷി ച്ചിരുന്നു . 16 കാരനെ പീഡിപ്പിച്ച കേസിൽ 15 വർഷം കഠിനതടവും 40,000 രൂപ പിഴ യുമാണ് ഇതേ കോടതിയും ജഡ്ഡിയും ശിക്ഷ വിധിച്ചത് . പ്രതികളെ കണ്ണൂർ ജയിലിലേക്ക് അയച്ചു . 2018 ലാണ് 14 കാരനെ പീഡിപ്പി ച്ച കേസിനാസ്പദമായ സംഭവം നടന്നത് . കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയനായിരുന്നു കേസന്വേഷണം നടത്തിയത് . പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ പി ജമാൽ ഹാജരായി . 

Previous Post Next Post

Whatsapp news grup