പൊന്നാനി: പൊന്നാനി, ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ കരിങ്കൊടി പ്രകടനം നടത്തി. ഇ പി ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പൊന്നാനി ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സമാപന യോഗം ഡിസിസി ജനറൽ സെക്രട്ടറി ടീ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. എം അബ്ദുൾലത്തീഫ്, എൻ പി നബീൽ, എ പവിത്രകുമാർ ,എൻ പി സേതുമാധവൻ,കെ ജയപ്രകാശ്, സി എ ശിവകുമാർ, പ്രദീപ് കാട്ടിലായിൽ, യു മാമുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു. സി ജാഫർ, അബു കാളമ്മൽ,എം രാമനാഥൻ, അലികാസിം, ഉസ്മാൻ തെയ്യങ്ങാട്, മനാഫ്, ദർവേഷ് എന്നിവർ നേതൃത്വം നൽകി