തിരൂരങ്ങാടി: നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു. കാരിലുണ്ടായിരുന്നവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചെറുമുക്ക്-തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് ആണ് സംഭവം. റോഡിന്റെ സുരക്ഷാ മതിലിൽ ഇടിച്ച ശേഷം താഴേക്ക് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന 2 തെന്നല സ്വദേശികളും ഒരു തലപ്പാറ സ്വദേശിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടി പിന്നെ ക്രയിൻ ഉപയോഗിച്ചു വയലിൽ നിന്നെടുത്തു.