കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെട്ട KLF-3936-3-0. കവർ നമ്പറിലെ കരിമ്പനക്കൽ അബൂബക്കർ ഹാജി 58 വയസ്സ് ഇന്ന് (9/6/2022 വ്യാഴം ) പുലർച്ചെ മദീനയിൽ വെച്ച് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശിയാണ്. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരും കൂടെയുണ്ട്. 5/6/2022 നു പുറപ്പെട്ട എസ് വി 5743 വിമാനത്തിലാണ് മദീനയിലെത്തിയത്.
മദീനയിൽ ഖബറടക്കം നടത്തുന്നത് സംബന്ധമായ കാര്യങ്ങൾ ഹജ്ജ് വോളണ്ടിയർമാരുടയും കേരളത്തിൽ നിന്നും പോയ ഹജ് മിഷൻ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.
നാട്ടിൽ നിന്നുള്ള രേഖകളും മറ്റും അയക്കുന്ന നടപടികൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നടത്തുന്നുണ്ട്. സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവർ മദീനയിലും നാട്ടിലും ബന്ധപ്പെട്ട ആവശ്യമായത് ചെയ്‌തു വരുന്നു.