ആതവനാട്‌: ഗ്രാമപഞ്ചായത്തില്‍നിന്ന് വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രവാസി ഗ്രാമസഭ സംഘടിപ്പിച്ച്‌ ആതവനാട്‌ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തില്‍ ഗ്രാമസഭ സംഘടിപ്പിക്കുന്നത്. പരമ്ബരാഗത ഗ്രാമസഭകളില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ ഗ്രാമസഭയാണ് ഒരുക്കിയത്. 

പ്രസിഡന്‍റ് ടി.പി. സിനോബിയ, വൈസ്‌ പ്രസിഡന്‍റ് കെ.പി. ജാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രവാസികളോടൊപ്പം ഡിജിറ്റല്‍ ഗ്രാമസഭയില്‍ പങ്കെടുത്തു. പ്രവാസികളുടെകൂടി സൗകര്യം മാനിച്ച്‌ രാത്രി എട്ടിന് തുടങ്ങിയ ഡിജിറ്റല്‍ ഗ്രാമസഭ രാത്രി 10 വരെ നീണ്ടു. 

പഞ്ചായത്ത്‌ ഹാളില്‍നിന്ന് നിയന്ത്രിച്ച പ്രവാസി ഗ്രാമസഭയില്‍ പ്രവാസികളുടെ ക്ഷേമവും നാടിന്‍റെ പൊതുവികസനത്തിലുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. പ്രവാസി സംഘടനകളായ കെ.എം.സി.സി, ഇന്‍കാസ്, കേരള പ്രവാസിസംഘം എന്നിവയുടെ നേതാക്കള്‍ സംസാരിച്ചു.


Previous Post Next Post

Whatsapp news grup