തിരൂരങ്ങാടി: വാഹനാപകട നിവാരണ  സമതിയുടെ നേതൃത്വത്തിൽ  സുപികുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ  കുട്ടികൾക്കായി റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വളർന്നുവരുന്ന വിദ്യാർത്ഥികൾ റോഡ് സുരക്ഷാ നിയമങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയാൽ ജില്ലയിൽ അപകടങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻഫോഴ്സ്മെൻറ് നിസാർ കുട്ടികളെ ബോധവൽക്കരിച്ചു 

 ഹെഡ്മിട്രസ്സ് ശ്രീമതി.ബെല്ല  ജോസ് സ്വാഗതം പറഞ്ഞു   പ്രിൻസിപ്പാൾ: ശ്രീമതി. ജാസ്മിൻ. A  അധ്യക്ഷത വഹിചു  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻഫോഴ്സ്മെൻറ് നിസാർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രൊജക്ടറിന്റെ സഹായത്തോടെ ഉദാഹരണസഹിതമാണ് ക്ലാസുകൾ നടത്തിയത് MAPS ഫൗണ്ടർ ഡോക്ടർ സൈദലവി ചെമ്മാട് . മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ ആശംസാപ്രസംഗം നടത്തി  സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി നന്ദി പ്രകടിപ്പിച്ചു

Previous Post Next Post

Whatsapp news grup