തിരൂർ: നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവ് തീവണ്ടിക്കടിയിൽപ്പെട്ട് മരിച്ചു നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവ് തീവണ്ടിക്കടിയിൽപ്പെട്ട് മരിച്ചു. എളംകൂർ ചെറാംകുത്തിൽ മണലായിയിലെ കല്ലിങ്ങൽ മഹേഷാണ് (22) ഞായറാഴ്ച പുലർച്ചെ തിരൂർ റെയിൽവേസ്റ്റേഷനിൽ ദാരുണമായി കൊല്ലപ്പെട്ടത്.

തിരുച്ചിറപ്പള്ളിയിൽ എം.ആർ.എഫ്. കമ്ബനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായ മഹേഷ് പോണ്ടിച്ചേരി മംഗളൂരു എക്സ്പ്രസിൽ പോത്തന്നൂരിൽനിന്നാണ് കയറിയത്. തിരൂരിൽ വണ്ടി നിർത്തിയതറിയാൻ വൈകിയെന്നു സംശയിക്കുന്നു.

4.58-ന് വണ്ടി വിട്ടപ്പോൾ പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. കാൽ തെറ്റി തീവണ്ടിക്കടിയിലേക്കു വീഴുകയായിരുന്നു.. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സുരേഷ്കുമാറാണ് സഹോദരീഭർത്താവ്.

Previous Post Next Post

Whatsapp news grup