തിരൂര്‍: പൂങ്ങോട്ടുകുളത്ത് പ്രവര്‍ത്തിക്കുന്ന സീനത്ത് ലെതര്‍ പ്ലാനറ്റ്  ഷോറൂമില്‍ വന്‍  കവര്‍ച്ച. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. മുൻഭാഗത്തെ ഗ്ലാസ് തകർന്ന നിലയിൽ ആയിരുന്നു. രാത്രി കടയടച്ച് പോയതിനുശേഷം മോഷണം നടന്നതെന്നാണ് വിവരം. ആസൂത്രിത കവര്‍ച്ചയാണ് നടന്നിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിമഗനം. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. 

രാത്രി പതിനൊന്നരയ്ക്ക് പുലർച്ചയ്ക്കും ഇടയിലാണ് കവർച്ച നടന്നിട്ടുള്ളത് സംശയിക്കുന്നത് കെട്ടിടത്തിന്റെ മുകളിലൂടെയാണ് മോഷണസംഘം അകത്തു കടന്നിട്ടുള്ളത്. മേശയിൽ സൂക്ഷിച്ചിട്ടുള്ള പണവും സെയിൽസ് കൗണ്ടറിൽ സൂക്ഷിച്ച പണവുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. താഴെ നിലവിലുള്ള ഓഫീസ് റൂമിന്റെ വാതിൽ തകർത്ത് ഓഫീസ് റൂമിൽ ഉണ്ടായിരുന്ന സിസിടിവി ഡിവിആറും എടുത്തിട്ടുണ്ട്. ഇതുമായി ഉൾപ്പെട്ട വയറിങ്ങും  നശിപ്പിച്ചിട്ടുണ്ട് തിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു

Previous Post Next Post

Whatsapp news grup