തെക്കുംമുറി: ശ്രീ. പാട്ടു പറമ്പ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ 26 മുതൽ ഒക്ടോബർ 5 വരെ ആഘോഷിക്കുന്നു. ദിവസവും വൈകീട്ട് കലാപരിപാടികൾ, ദുർഗാഷ്ടമി നാളിൽ പൂജവെപ്പ്,വിജയദശമി നാളിൽ ക്ഷേത്രം മേൽശാന്തി കല്ല്യാണിക്കാട്ട് മന ആര്യൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും
26 ന് തിങ്കളാഴ്ച വൈകീട്ട് താനൂർ തൃക്കൈക്കാട്ട് മഠാധിപതി പുഷ്പാഞ്ജലി സ്വാമിയാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതാണ്..


