തിരൂർ: നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ കുഞ്ഞിനെ രക്ഷിച്ച് സ്നേക്ക് റെസ്ക്യൂവർ ടി.പി.ഉഷ. തിരൂർ പൂക്കയിൽ സ്വരത്തിൽ സജിൻബാബുവിന്റെയും ഹിനയുടെയും 2 വയസ്സുകാരി മകളുടെ തൊണ്ടയിൽ അബദ്ധത്തിൽ നാണയം കുടുങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ ഉഷ ഉടൻ കുഞ്ഞിനെ വാങ്ങി ഇടംകയ്യിൽ കമിഴ്ത്തി കിടത്തി പുറത്ത് അടിച്ചു.
മൂന്നോ നാലോ തവണ അടിച്ചപ്പോഴേക്കും നാണയം വായിലൂടെ പുറത്തെത്തി. ഇതോടെയാണ് കുഞ്ഞിന് ശ്വാസം വലിക്കാനായത്. ടി ആർ എഫ് നൽകിയ പരിശീലന ക്ലാസിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട ശുശ്രൂഷ ഇവർ പഠിച്ചിരുന്നു അതിനാലാണ് കുട്ടിയെ രക്ഷപ്പെടുത്താനായതെന്ന് ഉഷ പറഞ്ഞു.
