തിരൂരങ്ങാടി: ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും,കുണ്ടൂർ പി എം എസ് ടി കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി തിരൂർ ഗവണ്മെന്റ് ബ്ലഡ്‌ സെന്ററിന്റെ സഹകരണത്തോടെ കുണ്ടൂർ പി എം എസ് ടി കോളേജിൽ വച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 81 പേർ  രജിസ്റ്റർ  ചെയ്ത ക്യാമ്പിൽ 38 പേർ രക്‌തദാനം നിർവ്വഹിച്ചു.

 ക്യാമ്പിന് ബി ഡി കെ ജില്ലാ, താലൂക്ക് ഭാരവാഹികൾ, കോർഡിനേറ്റർമാർ, ഏഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാർ, ബ്ലഡ്‌ ബാങ്ക് സ്റ്റാഫുകൾ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.

രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

Previous Post Next Post

Whatsapp news grup