തിരൂർ: തെങ്ങ് മുറിഞ്ഞു വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. പറവന്നൂർ പരിയാരത്ത് അഫ്സൽ ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. 

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. സമീപത്തെ വീട്ടിലേക്ക് വല്യൂമ്മയോടെപ്പം പോകുന്നതിനിടെ തെങ്ങിന്റെ അടിഭാഗം മുറിഞ്ഞ് വീഴുകയായിരുന്നു തെങ്ങിനടിയിൽ പ്പെട്ട കുഞ്ഞിനെ കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിചെങ്കിലും മരണപ്പെടുകയായിരുന്നു.


വല്ല്യുമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരികേറ്റതാണ് മരണകാരണം കൽപ്പകഞ്ചേരി പോലീസ് നടപടികൾ സ്വീകരിച്ചു മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും. തുടർന്ന് നാട്ടുകാരുടെയും പുറത്തെടുത്ത സയാനെ കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Previous Post Next Post

Whatsapp news grup