താനൂർ:രണ്ടാഴ്ചയ്ക്കിടെ ഒരുവീട്ടിൽ ഏഴ് ആടുകൾ ചത്തു. താനൂരിലെ മുൻ നഗരസഭാംഗം പി.ടി. ഇല്യാസിന്റെ വീട്ടിലെ ആടുകളാണ് ചത്തത്. കുഴഞ്ഞുവീണശേഷം മൂക്കിൽനിന്നും വായിൽനിന്നും ദ്രാവകം പുറത്തേക്കുവരുന്നതടക്കമുള്ള ലക്ഷണങ്ങളാണ് കാണിച്ചത്. ശ്വാസതടസ്സവും ഉണ്ടായിരുന്നു.
ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചത്ത ആടുകളെ മലപ്പുറം വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. ചെള്ളുപനിയാണോയെന്ന് സംശയിക്കുന്നു. ഈ സംഭവം മുൻനിർത്തി പ്രദേശത്തെ ആടുകളുടെ രക്തപരിശോധന നടത്തണമെന്ന് ഇല്യാസ് പറഞ്ഞു.