തിരൂർ: ഓടികൊണ്ടിരുന്ന കാറില്‍ തീപിടിത്തം. തിരൂരില്‍ നിന്നും പൂക്കയില്‍ ഭാഗത്തേക്ക് പോകുന്ന കാറിലാണ് തീപിടുത്തമുണ്ടായത്. വന്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നടുവിലങ്ങാടിയില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ കാര്‍ ഒതുക്കി നിര്‍ത്തുകയായിരുന്നു. കുട്ടികളെ സ്‌കൂളിലെത്തിച്ച് തിരിച്ചു പോകുമ്ബോഴാണ് സംഭവം.
റേഡിയേറ്റര്‍, ബാറ്ററി തുടങ്ങിയവ കത്തിനശിച്ചു. കാര്‍ സൈഡാക്കി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. തിരൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഹംസക്കോയ, സിജു, നൗഫല്‍, സജിത്ത്, ദുല്‍ഖര്‍ നൈനി, നസീര്‍ തീയണച്ചു.