തിരൂർ: ആറാം തരം കേരള പാഠാവലി പാഠപുസ്തത്തിലെ ചിത്രശലഭം എന്ന പാഠഭാഗത്തിലെ നാടകത്തെയും, നാടകത്തിന്റെ വിവിധ ഘട്ടങ്ങളെയും പരിചയപ്പെടാനും നാടക ആസ്വാദനത്തിനുമായി അരീക്കാട് എ എം യു പി സ്കൂൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും അധ്യാപകരും തിരൂർ ടൗൺഹാളിൽ ആക്ട് തിരൂർ 8 ദിവസങ്ങളിലായി സംഘടിപ്പിച്ച നാടകം ആസ്വദിക്കാൻ എത്തിയത് വിദ്യാർത്ഥി സമൂഹത്തിന് തികച്ചും മാതൃകയായി.
ശ്രീ നന്ദന തിരുവനന്തപുരം ടീമിന്റെ ഏറ്റവും പുതിയ നാടകമായ, ബാലന്റെയും രമയുടെയും കഥ പറയുന്ന ബാലരമ എന്ന നാടകമാണ് ആസ്വാദനത്തിനായി വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത്. അധ്യാപകരായ ഷീല കെ ഉമ്മൻ, മുജീബ് മാസ്റ്റർ, ഫാത്തിമ നൂർജഹാൻ ടീച്ചർ, കവിത ടീച്ചർ,ജുബൈരിയ ടീച്ചർ ശ്രീലക്ഷ്മി ടീച്ചർ, സനീബ് മാസ്റ്റർ, ഷാനിൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി