തിരൂർ: വിരോധം വച്ച് ഭാര്യയുടെ സഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വാളമരുതൂർ അമ്മാട്ടിൽ വിനീഷ് (37) ആണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷൻ പരിസരത്തും അക്രമം കാണിച്ച പ്രതിയെ പൊലീസ് കീഴ്പ്പെടുത്തിയത് മൽപിടിത്തത്തിലൂടെ. വിരോധം വച്ച് തെക്കുംമുറിയിലെ ഭാര്യയുടെ സഹോദരന്റെ വീട്ടിലെത്തി വയറിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഓട്ടോറിക്ഷയുമായി പുറത്ത് പോയി.


വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പൊലീസ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തി. ഇവിടെയും ഇയാൾ അക്രമം നടത്തുകയായിരുന്നു. ഇതോടെ മൽപിടിത്തത്തിലൂടെ കീഴടക്കിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിൽ എസ്ഐ വി.ജിഷീൽ, സീനിയർ സിപിഒമാരായ കെ.കെ.ഷിജിത്ത്, കെ.ജിനേഷ്, സിപിഒമാരായ അക്ബർ, അബ്ദുല്ല എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Previous Post Next Post

Whatsapp news grup