തിരൂരങ്ങാടി: ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയില്‍പെട്ടു. വ്യാഴാഴ്ച വൈകീട്ട് ചെമ്മാട്-കോഴിക്കോട് റോഡിലാണ് സംഭവം. ചെമ്മാട് വ്യാപാര ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിരയാണ് ബസിനടിയില്‍പെട്ടത്.

മൂന്നിയൂരിലെ സ്വകാര്യവ്യക്തിയുടെ കുതിര ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് ബസിനടിയില്‍പെട്ടത്. കുതിരക്ക് നിസ്സാര പരിക്കുണ്ട്. സ്ഥലത്തുണ്ടായവര്‍ ഏറെ പണിപ്പെട്ടാണ് കുതിരയെ പുറത്തെടുത്തത്. 

Previous Post Next Post

Whatsapp news grup