തിരൂര്‍: സീനത്ത് ലെതര്‍ പ്ലാനറ്റില്‍ ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയത് മുന്‍ ജീവനക്കാരന്‍. മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി തിരൂര്‍ പൊലീസ്. നിര്‍ണ്ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍. കവര്‍ച്ച ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വൈരാഗ്യം തീര്‍ക്കാനെന്ന് പ്രതിയുടെ മൊഴി.

സി.സി.ടി.വി.യുടെ സെർവറും കംപ്യൂട്ടറും പ്രതി അടിച്ചുതകർത്തു. അന്വേഷണത്തിൽ കടയിലെ മുൻ ജീവനക്കാരൻ തിരൂർ കോലൂപ്പാലത്തെ കുറ്റിക്കാട്ടിൽ നിസാമുദ്ദീനെയാണ്‌ (24) തിരൂർ എസ്.ഐ. ബി. പ്രദീപ്കുമാർ, സീനിയർ സി.പി.ഒ. കെ.കെ. ഷിജിത്ത്, സി.പി.ഒ. ഉണ്ണിക്കുട്ടൻ, സി.പി.ഒ. ഹിരൺ എന്നിവരടങ്ങിയ സംഘം അറസ്റ്റ്‌ ചെയ്തത്. 


Previous Post Next Post

Whatsapp news grup