തിരൂർ: ആലത്തിയൂർ കെ.എച്ച്.എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ അതിജീവനം 2021 എൻ.എസ്.എസ് ക്യാമ്പിൻ്റെ ഭാഗമായി തൊഴിൽ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൗമാരക്കാരിൽ യുവ തൊഴില്‍ ശക്തിയെ മൂല്യാധിഷ്ഠിതമാക്കുന്നതിനും സ്വദേശത്തും വിദേശത്തും തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തമായ നിലവാരത്തിലേക്ക് അവരുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്
തൊഴിലിൻ്റെ മഹത്വത്തെപ്പറ്റി വള്ളത്തോൾ എ.യു.പി സ്ക്കൂൾ അധ്യാപകൻ നസീബ്.കെ.പി ക്ലാസ്സെടുത്തു. പ്രകൃതി സൗഹൃദ സ്കൂൾ ക്യാരി ബാഗ് നിർമ്മാണത്തിന് സെൻ്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസിലെ പേളി വയലറ്റ് പരേര ക്ലാസ്സെടുത്തു.
പരിശീലന പരിപാടിക്ക് പ്രിൻസിപ്പാൾ ടി. സുനത, ടി. സൈനുദ്ധീൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജംസീർ ഐ.പി, ഷബീർ നെല്ലിയാളി അഫീല റസാക്ക്, കെ. സുവർണ്ണ, കെ. ആസിഫ, പ്രവീൺ എ.സി എന്നിവർ നേതൃത്വം നൽകി. പരിശീലന സെക്ഷന് ഗാഥ വിനോദ് സ്വാഗതവും അഫ്താപ് നന്ദിയും പറഞ്ഞു