തിരൂർ: വിലക്കുകൾ ലംഘിച്ച് വെട്ടത്ത് പുതിയങ്ങാടി വലിയ നേർച്ച .ആയിരക്കണക്കിന് ആളുകളാണ് കൊടിയേറ്റം കാണാൻ ജാറംമൈതാനിയിൽ എത്തിച്ചേർന്നത്. അൻപത് ആളുകൾ മാത്രം പങ്കെടുക്കേണ്ട കൊടിവരവിൽ പങ്കെടുത്തത് അഞ്ഞൂറിലധികം ആളുകൾകൾ. കഴിഞ്ഞ ദിവസം ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗതീരുമാനങ്ങൾ കാറ്റിൽപറത്തിയാണ് കൊടിയേറ്റം നടന്നത്. സംഭവത്തിൽ നേർച്ച കമ്മിറ്റി ഭാരവാഹികൾക്കെതിരെയും നിയമം ലംഘിച്ച് കൊടിയേറ്റ വരവിൽ പങ്കെടുത്തവർക്കെതിരെയും കേസെടുക്കുമെന്ന് തിരൂർ ഡി.വൈ.എസ്.പി ബെന്നി പറഞ്ഞു.