കോട്ടയം: ചൂണ്ടയിടുന്നതിനിടെ കാല് വഴുതി കുളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങരയില്‍ ആണ് സംഭവം. വൈക്കം കിളിയാട്ടുനട കൈതത്തറയില്‍ തോമസ്-സാലി ദമ്ബതികളുടെ മകന് സാജന് (12) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. വല്ലകം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മൃതദേഹം നാളെ സംസ്കരിക്കും.