വെട്ടം: പരിയാപുരം അങ്ങാടിയിൽ അടിഭാഗം ദ്രവിച്ചു വീഴാറായ നിലയിൽ ബദാം മരം. മുപ്പതു വർഷത്തിലേറെ പഴക്കമുള്ള മരമാണ് ഇത്. വാർഡ് മെമ്പറും വെൽഫെയർ പാർട്ടിയും പി ഡബ്ല്യൂ ഡിക്ക് ഉൾപ്പെടെ നിരവധി തവണ പരാതി നൽകിയെങ്കിലും ഇത് വരെ മുറിച്ചു മാറ്റാൻ അധികൃതർ സന്നദ്ധമായിട്ടില്ല. ഏതു നിമിഷവും മുറിഞ്ഞു വീഴാറായ ഈ മരം വീണാൽ കെ വി ലൈൻ പൊട്ടുകയും നിരവധി യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം സംഭവിക്കും.
പരിയാപുരം അങ്ങാടിയിലെ അങ്ങേയറ്റം അപകടം നിറഞ്ഞ ഈ മരം എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കണ്ണമ്പലം മുഹമ്മദ്, അഫ്സൽ നവാസ്, അബ്ദുൽ മജീദ് പച്ചാട്ടിരി, ഹംസ പുഴക്കര, സുബൈർ കുന്നത്ത്, ധന്യ ശശി, സലീം വെട്ടം തുടങ്ങിയവർ സംസാരിച്ചു.