കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ  കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കാസർഗോഡ് സ്വദേശിയായ ഷകീബ് അഹമ്മദിൽ നിന്നും 357 ഗ്രാം തൂക്കം വരുന്ന 24 തങ്ക കട്ടി ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലും ബഹ്റൈനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ (GF 262)  വന്നിറങ്ങിയ കളത്തിൽ അബ്ദുൽ ആദിലിൽ നിന്നും 1022 ഗ്രാം സ്വർണ്ണ മിശ്രിതം ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലും ആണ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ എയർപോർട്ടിൽ എത്തി യാത്രക്കാരെ പിടികൂടിയത്‌

Previous Post Next Post

Whatsapp news grup