കൊടുവള്ളി: വില്പനക്കായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാളെ കോഴിക്കോട് റൂറൽ എസ് പി. ഡോ; എ.ശ്രീനിവാസ്. ഐ പി എസ് ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പിടികൂടി. തിരൂർ, പറവണ്ണ, മന്നിങ്ങാന്റെ ഹൌസ്, അബ്ദുൽ നാസർ (36) എന്നയാളെയാണ് 25ന് വൈകിട്ട് 4 മണിക്ക് കൊടുവള്ളി ബസ്സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്.
വയനാട്ടിൽ നിന്നും എടുത്ത് കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലെ ചെറുകിടക്കാർക്ക് വില്പന നടത്താനായി കൊണ്ട്ബിപോകുമ്പോൾ ആണ് പ്രതി പിടിയൊലായത്. മുൻപ് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞ പ്രതി ജയിലിൽ നിന്നും പരിചയപ്പെട്ട സംഘങ്ങൾ നൽകിയ നിർദേശപ്രകാരമാണ് വില്പന നടത്തുന്നത്. വയനാട്ടിലെയും, കാസർഗോഡിലെയും
മൊത്തകച്ചവടക്കാരിൽ നിന്ന് കിലോക്ക് 15000 രൂപയ്ക്കു വാങ്ങി 500 രൂപയുടെ പൊതികളാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി 80കിലോയോളം കഞ്ചാവും, മാരക ലഹരി മരുന്നുകളായ എം ഡി എം എ , എൽ എസ് ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ എന്നിവയും റൂറൽ എസ് പി യുടെ സംഘം പിടികൂടിയിട്ടുണ്ട്.
താമരശ്ശേരിഡി വൈ എസ് പി . അഷ്റഫ് തെങ്ങിലക്കണ്ടി, നർകോട്ടിക് സെൽ ഡിവൈ എസ് പി . അശ്വകുമാർ, കൊടുവള്ളി ഇൻസ്പെക്ടർ എംപി. രാജേഷ്, എന്നിവരുടെ നേതൃത്വത്തിൽ കൊടുവള്ളി എസ്.ഐ. അഷ്റഫ് പി.കെ ,ക്രൈം സ്ക്വാഡ് എസ്.ഐ.മാരായ രാജീവ്ബാബു, സുരേഷ്.വി.കെ, ബിജു.പി,എസ് സി പി ഒ ശ്രീജിത്ത്. കെ.വി,ലിനീഷ്. കെ കെ
,അബ്ദുൽറഹീം,ബിജീഷ് .എസ് ഒ.ജി അശോകൻ.എ , എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്