പൊന്നാനി: സിൽവർ ലൈൻ പ്രവർത്തനങ്ങൾ കാരണം കേരളത്തിലെ ജനങ്ങളുടെ സമാധാനം തകർക്കുന്നതിൽ പ്രതിഷേധിച്ച കേരള എംപിമാരെ ഡൽഹി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു വിസയ്ദ് മുഹമ്മദ് തങ്ങൾ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു. ടി കെ അഷ്റഫ്, എൻ എ ജോസഫ്, എ പവിത്ര കുമാർ, എൻ പി നബീൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന്  ജെ പി വേലായുധൻ, കരുവടി അഷറഫ്, എം അബ്ദുൽ ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, ഉണ്ണികൃഷ്ണൻ പൊന്നാനി എന്നിവർ നേതൃത്വം നൽകി..

Previous Post Next Post

Whatsapp news grup