മലപ്പുറം: ദേശീയപാത66 വളാഞ്ചേരി കഞ്ഞിപ്പുരയിൽ ബസ്സും മിനി ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കോർപ്പിയോ, ലോറി വാഹനങ്ങളിലെ ഡ്രൈവർന്മാർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് ശേഷം 2.50 ഓടെയാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട മിനി ലോറി ബസ്സിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതോടെ ലോറിയ്ക്ക് തൊട്ടു പിറകിൽ വന്ന സ്കോർപ്പിയോയും അപകടത്തിൽ പെട്ടു.
സ്കോർപിയോ ഡ്രൈവർ തിരൂർ മുത്തൂർ സ്വദേശി കോയകുട്ടി. മിനി ലോറി ഡ്രൈവർക്കും ആണ് പരിക്ക്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
CCTV