പൊന്നാനി: കേരളതീരത്ത് ശാസ്ത്രീയ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി അനുവദിച്ച പൊന്നാനി ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനായി. പൊന്നാനി ഹാര്‍ബറില്‍ അനുവദിച്ച പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ പി. നന്ദകുമാര്‍ എം.എല്‍.എ ഭദ്രദീപം തെളിച്ചു. തുടര്‍ന്ന് കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 75 ശതമാനം സബ്സിഡി നിരക്കില്‍ അനുവദിച്ച മൗണ്ടഡ് ജി.പി.എസ്, ഐസ്‌ബോക്സ് എന്നിവയുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.എം ഇസ്മായില്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ.പി സതീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം ചിത്ര, അഡ്വ. കലീമുദ്ദീന്‍, സെയ്തു മുഹമ്മദ് തങ്ങള്‍, ഹുസൈന്‍കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.