കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഒരു കിലോമീറ്ററിനിടെ മൂന്ന് വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. മിനി പമ്പ, പാലം, ഹൈവേ സിഗ്നൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം അപകടങ്ങളുണ്ടായത്.
കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിൽ ബൈക്ക് അപകടത്തിൽ എടപ്പാൾ സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. എടപ്പാൾ സ്വദേശിയായ ഇയാളെ കോട്ടക്കൽ മിംസിൽ നിന്നും വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റിയതായി അറിയുന്നു. മിനി പമ്പ-മദിരശേരി റോഡ് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. കുറ്റിപ്പുറം ഹൈവേ സിഗ്നൽ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കുട്ടിയിടിച്ചു. പരിക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.