കല്‍പകഞ്ചേരി: വൈലത്തൂരില്‍ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേരെ കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പൊന്‍മുണ്ടം സ്വദേശി കൊണ്ടന്‍ കടവത്ത് ദിലീഷ് (36), ചെറിയമുണ്ടം സ്വദേശി പന്ത്രോളി മണി (45) എന്നിവരാണ് അറസ്റ്റിലായത്. വൈലത്തൂര്‍ ഇറച്ചി മാര്‍ക്കറ്റില്‍ നിന്നാണ് ദിലീഷിനെ പിടികൂടിയത്. വൈലത്തൂര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നാണ് മണിയെ പിടികൂടിയത്.
താനൂര്‍ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കല്‍പ്പകഞ്ചേരി എസ്.ഐ. കെ.വി. വിജിത്ത്, അഡീഷണല്‍ എസ്.ഐ. പി. ചന്ദ്രന്‍, സി.പി.ഒമാരായ അഭിമന്യു, ഷെറിന്‍, വിബിന്‍, സബറുദ്ദീന്‍, ജിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
