റിയാദ്: മലയാളിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് കരുതുന്നു. മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പില്‍ എന്ന മുനമ്ബത്തകത്ത് പരേതനായ ഹംസയുടെ മകന്‍ സുബൈര്‍ (55) ആണ് മരിച്ചത്. 

25 വര്‍ഷത്തോളമായി മക്കയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഒരു മാസം മുമ്ബാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: മുംതാസ് കോഴിക്കോട്, മക്കള്‍: മഅസൂം (അബുദബി), മിര്‍സ, മുബാരിസ (ഇരുവരും ദുബയ്), മുഹിസ് (വിദ്യാര്‍ഥി), സഹോദരങ്ങള്‍: ജമാല്‍ (ദുബയ്), അബ്ദുല്‍ വാഹിദ് (റിയാദ്). മക്ക അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.


Previous Post Next Post

Whatsapp news grup