തിരുനാവായ: കേരളത്തിെന്‍റ തനത് ആയോധന കലയായ കളരി അഭ്യസിക്കാന്‍ തിരുനാവായയില്‍ വിണ്ടും കളരിത്തട്ട് ഒരുങ്ങുന്നു. കുന്തപ്പയറ്റ് പോലുള്ള ആയുധ പ്രയോഗങ്ങള്‍ക്ക് നാന്ദികുറിച്ച മാമാങ്കം വേദി രണ്ടര നുറ്റാണ്ട് മുമ്ബ് നിലച്ചെങ്കിലും തോറ്റുകൊടുക്കാന്‍ തയാറാവാത്ത ചെങ്ങഴി നമ്ബ്യാരുടെയും 13കാരന്‍ ചാവേര്‍ ചന്തുണ്ണിയുടെയും ധീര കഥകള്‍ ഇന്നും ചരിത്രരേഖകളില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നാലര പതിറ്റാണ്ട് വരെ മുറതെറ്റാതെ നടന്ന ചങ്ങമ്ബള്ളി കളരിയും അതില്‍ പഠനം നടത്തിയ പെരുമ്ബിലാവില്‍ കേളു മേനോനും കളരി ചരിത്രത്തിലെ ഓര്‍മകളാണ്.
പുതിയ തലമുറക്ക് കളരി പഠിപ്പിക്കുകയും അവരുടെ ശാരിരിക മാനസിക വളര്‍ച്ചക്ക് പ്രാധാന്യം നല്‍കിയുള്ള പരമ്ബരാഗത കളരി പരിശീലന കേന്ദ്രമാണ് തിരുനാവായയില്‍ ആരംഭിക്കുന്നത്. പതിനായിരം നായര്‍ പടക്ക് വേണ്ടി തിരുനാവായയില്‍ പരിശീലനം നല്‍കിയിരുന്ന നായര്‍ കളരികളുടെ അവശിഷ്ടങ്ങള്‍ ഇന്നും പലയിടത്തും കാണാം.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ജില്ല കളരിപ്പയറ്റ് അസോസിയേഷെന്‍റ കീഴിലുള്ള എടപ്പാള്‍ ഹെച്ച് ജി.എസ് കളരിയിലെ ഗുരുക്കന്മാരാണ് കളരി ആശാന്മാരായി എത്തുന്നത്. കാല്‍ നൂറ്റാണ്ടിലധികമായി മാമാങ്കോത്സവം നടത്തി വരുന്ന റി എക്കൗയുടെ പിന്തുണയോടെ മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റാണ് മാമാങ്കം കളരി അക്കാദമി എന്ന പേരില്‍ ഒരേസമയം നാല്‍പതോളം പേര്‍ക്ക് പഠിക്കാവുന്ന കളരിത്തട്ട് തയാറാക്കിയത്. പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഒരുക്കിയ കളരിയില്‍ അഞ്ച് വയസ്സ് മുതലുള്ള വിവിധ പ്രായക്കാര്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.പി.എം. ഹാരിസും റി എക്കൗ ജനറല്‍ സെക്രട്ടറി സതീശന്‍ കളിച്ചാത്തും അറിയിച്ചു. ഫോണ്‍: 9746067476, 7559810100.
