പുറത്തൂർ: തൃപ്രങ്ങോട് ബീരാഞ്ചിറയ്ക്കടുത്ത് കുട്ടികളടക്കം ഏഴുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഒരേ നായ തന്നെയാണ് എല്ലാവരേയും കടിച്ചത്. പരിക്കേറ്റവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചെറിയ പറപ്പൂർ റേഷൻകടയ്ക്ക് സമീപം ചെമ്മല ഫാത്തിമ (50)യെയാണ് നായ ആദ്യം കടിച്ചത്. വീടിന്റെ ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന ഫാത്തിമയുടെ കൈയിൽ നായ കടിക്കുകയായിരുന്നു. പിന്നീട് നായ പുളിക്കത്തറ, കുഞ്ചിക്കടവ്, കമ്മുക്ക് ഭാഗങ്ങളിലേക്ക് പോയി കുട്ടികളെയടക്കം കടിച്ചു.
ഉച്ചയോടെ നായയെ ചത്തനിലയിൽ കണ്ടെത്തി. കടിയേറ്റ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയവർ: കൽപ്പറമ്പിൽ സുലൈഖ (49), പൂളക്കൽ ഷാഹിദ(41), കുന്നംവളപ്പിൽ മുഹമ്മദ് മിൻഹാജ് (7), ചെമ്മല ഷിംന(9), അർഷിൽ ഫർഹാൻ (11), ചെമ്മല ജലീൽ (42).
