പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു.

തുടര്‍ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്. ഇവര്‍ പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. ഇവരെ ഇവിടെ നിന്ന് മാറ്റിയേക്കും.

ഒരു വര്‍ഷം മുന്‍പ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുള്ളത്. ഇവര്‍ എവിടെ നിന്നാണ് പിടിയിലായതെന്ന് അറിയില്ല.


Previous Post Next Post

Whatsapp news grup