മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം 1000 ഓളം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് നൂതന ആശയങ്ങള്‍ തേടുന്നു. ജില്ലയിലെ പ്ലസ്ടു തലം മുതല്‍ പി.എച്ച്.ഡി തലം വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ‘PATH’ – Project for Appropriate Technology from hearts എന്ന പേരില്‍ പ്രൊജക്‌ട് തയാറാക്കല്‍ മത്സരം സംഘടിപ്പിച്ചാണ് കുടുംബശ്രീയുടെ ജനകീയ ഇടപെടല്‍.
ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, പാരലല്‍ കോളജുകള്‍, ആര്‍ട്‌സ് ആന്റ് എഞ്ചിനീയറിങ് കോളജുകള്‍, ബി.എഡ് കോളജുകള്‍, മാനേജ്‌മെന്റ് കോളജുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊജക്‌ട് തയാറാക്കല്‍ മത്സരത്തില്‍ പങ്കെടുക്കാം. ഏറ്റവും മികച്ച പ്രൊജക്ടിന് 25000 രൂപ ക്യാഷ് പ്രൈസ് നല്‍കും. രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം സ്ഥാനത്തിന് 10000 രൂപയുമാണ് സമ്മാനം. ഇതിന് പുറമെ 10 പേര്‍ക്ക്് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ആശയങ്ങള്‍ ഉല്‍പാദന/സേവന/വിപണന/കാര്‍ഷിക/ഭക്ഷ്യ സംസ്‌കരണ മേഖലയിയുള്ളതും പുതുമയുള്ളതുമാകണം. പരിസ്ഥിതി സൗഹൃദ സൂക്ഷ്മ സംരംഭ മേഖലക്ക് മുന്‍ഗണന നല്‍കണം. പ്രൊജക്ടുകള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് ഏതുവിധേനയും ഉപയോഗിക്കുന്നതിനുള്ള അധികാരം ഉണ്ടാകും ഇതെല്ലാമാണ് നിബന്ധനകള്‍. പ്രൊജക്ടുകള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ജൂണ്‍ 20ന് വൈകീട്ട് അഞ്ചിന് മുമ്ബായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം.
വിജയികളെ ജൂണ്‍ 27ന് പ്രഖ്യാപിക്കും. വിജയികളെ തെരഞ്ഞെടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷന് പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കും. മത്സരത്തിലൂടെ 1000 പ്രൊജക്ടുകളാണ് കുടുംബശ്രീ മിഷന്‍ പ്രതീക്ഷിക്കുന്നത്. പ്രൊജക്ടുകള്‍ അയക്കേണ്ട വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം പിന്‍- 676505.
