തിരൂർ: കേരളസർക്കാരിന്‍റെ രണ്ടാം നൂറുദിന കർമപരിപാടിയിൽ മലയാളസർവകലാശാല പൂർത്തിയാക്കിയ ഡിജിറ്റൈസേഷൻ, വിവർത്തന താരതമ്യ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ‘വിജ്ഞാനം മലയാളത്തിൽ’ എന്ന ഗ്രന്ഥപരമ്പരയുടെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷതവഹിച്ചു.
ഡിജിറ്റൈസേഷന്റെ ഭാഗമായി വിദ്യാർഥികളുടെ അപേക്ഷ സ്വീകരിക്കൽ മുതൽ ഫീസ് അടയ്ക്കൽ, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും വിതരണം അടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും ഇനി ഓൺലൈനായി സർവകലാശാലയ്ക്ക് ചെയ്യാൻ സാധിക്കും.
പ്രൊഫ. കെ.എം. അനിൽ, നിർവാഹകസമിതി അംഗങ്ങളായ ഡോ. സി. രാജേന്ദ്രൻ, ഡോ. കെ.കെ.എൻ. കുറുപ്പ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ. പി.എം. റെജിമോൻ, മരിയറ്റ് തോമസ്, വെട്ടം പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി, ബ്ലോക്ക് പഞ്ചായത്തംഗം എ.പി. ഫൗസിയ നാസർ, ഡോ. കെ.വി. ശശി എന്നിവർ പ്രസംഗിച്ചു.
