മലപ്പുറം: മലപ്പുറം പാണ്ടിക്കാട്-പെരിന്തല്‍മണ്ണ റോഡിലുള്ള കൊണ്ടിപ്പറമ്ബിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ദാരുണസംഭവം നടന്നത്. ഗുഡ്സ് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഭാര്യയേയും മക്കളേയും വിളിച്ചുവരുത്തി ഓട്ടോയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ്. പിന്നാലെ ഭര്‍ത്താവ് മാമ്ബുഴ മുഹമ്മദ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു.
ഓട്ടോയില്‍ സ്ഫോടന വസ്തുക്കളും ഉണ്ടായിരുന്നതായി വിവരമുണ്ട്. 40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ നാട്ടുകാര്‍ക്കായത്. അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ ജാസ്മിനും മകള്‍ 11 വയസുകാരി ഫാത്തിമത്ത് സഫയും മരിച്ചിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ മറ്റൊരു മകള്‍ അഞ്ചു വയസുകാരി ഷിഫാനയെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നില്‍ കുടുംബ വഴക്കാണെന്നാണ് വിവരം. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് കരുവാരക്കുണ്ട് മാമ്ബുഴയിലാണ് താമസിച്ചിരുന്നത്. വഴിയരികിലെ കിണറിന് സമീപത്തായാണ് ഓട്ടോനിര്‍ത്തിയിരുന്നത്. മുഹമ്മദ് കൃത്യം നടത്തിയ ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കിയതാണോ അതോ സ്വന്തം ദേഹത്തേക്ക് തീപടര്‍ന്നപ്പോള്‍ കിണറ്റിലേക്ക് ചാടിയതാണോ എന്ന് വ്യക്തമല്ല.
സ്ഫോടക വസ്തുക്കള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നതാണ് തീ അണയ്ക്കുന്നതിന് താമസം നേരിട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉള്‍പ്രദേശമായിരുന്നെങ്കിലും സ്ഫോടന ശബ്ദം കേട്ട ഉടന്‍ നാട്ടുകാര്‍ ഇങ്ങോട്ടേക്ക് ഓടിയെത്തി.
നാട്ടുകാര്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാനെ സാധിച്ചിരുന്നുള്ളൂ. ഓട്ടോ കത്തി ചാമ്ബലായി. ഇതിനിടെ പുറത്തേക്ക് വീണെന്ന് കരുതുന്ന അഞ്ചുവയസുകാരിയുമായി നാട്ടുകാര്‍ ആശുപത്രിയിലേക്ക് ഓടി. ഈ കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ജാസ്മിന്റേയും സഫയുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് നാട്ടുകാര്‍ കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.


