മലപ്പുറം: ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചതിനാല്‍ പൂര്‍ണമായും നിര്‍ത്തലാക്കിയ ക്വാറി ഖനന പ്രവര്‍ത്തനങ്ങള്‍, മലയോര, തീരദേശ പ്രദേശ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ നിലവില്‍ യെല്ലോ അലര്‍ട് ആയതിനാല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. 


ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന അവസരത്തില്‍ ക്വാറി ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും മലയോര,തീരപ്രദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Previous Post Next Post

Whatsapp news grup