താനൂർ: സന്തോഷ ട്രോഫി വിജയഗോൾ നേടി കേരളത്തിന് കിരീടം സമ്മാനിച്ച താനൂർ അട്ടത്തോട് മെതുകയിൽ ഫസലുറഹ്മാന് താനൂർ നഗരസഭ ചെയർമാൻ PP ഷംസുദ്ധീൻ,വൈസ് ചെയർ പേഴ്സണും ഡിവിഷൻ കൗൺസിലറുമായ CK സുബൈദ എന്നിവരുടെ നേതൃത്വത്തിൽ പൗര പ്രമുഖരും, നാട്ടുകാരും, സുഹൃത്തുക്കളും ചേർന്ന് വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
നഗര സഭയുടെ നേതൃത്വത്തിലുള്ള വിപുലമായ പൗരസ്വീകരണം താനൂരുകാരുടെ ആഘോഷമായി നടത്തുമെന്ന് നഗരസഭ ചെയർമാൻ PP ഷംസുദ്ധീൻ അറിയിച്ചു. ചെയർമാൻ ഷംസുദ്ധീൻ, വൈസ് ചെയർപഴ്സണൽ CK സുബൈദ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയ പ്രകാശ്, മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ പറമ്പത്തിൽ ഉസ്മാൻ, എംപി അഷ്‌റഫ്, PP ബാവ തങ്ങൾ, ടിപിഎം കരീം,അബ്‌ദുമോൻ ഹാജി എന്നിവർ ചേർന്ന് മധുരം നൽകി സന്തോഷം പങ്കിട്ടു,
ബഷീർ TP, സിപിഅക്ബർ, ജാഫർ എം,കോയമോൻ PT , TV റിയാസ്,പറമ്പത്തിൽ കുഞ്ഞിമുഹമ്മദ് ഹാജി, , അഷ്‌റഫ് എം,ആസിഫ് പി, കുഞ്ഞുട്ടി എം, പറമ്പത്തിൽ കുഞ്ഞുട്ടി,നിസാം മൻസൂർ,അജ്മൽ എന്നിവർ പങ്കെടുത്തു.

