താനൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി താനൂർ നഗരസഭ ഉന്നതി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സൂര്യ ഓഡിറ്റോറിയത്തിൽ ചെയർമാൻ പി.പി. ഷംസുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ അധ്യക്ഷത വഹിച്ചു. ട്രെയ്നർ അബ്ദുൽ ലത്തീഫ് കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ജയപ്രകാശ്, സി.കെ.എം ബഷീർ, കെ.പി. അലി അക്ബർ, കെ.പി. ഫാത്തിമ, ജെസ്ന ബാനു, കൗണ്സിലർമാരായ എ. കെ സുബൈർ, ദിബീഷ് ചിറക്കൽ, മുനിസിപ്പൽ സെക്രട്ടറി മനോജ് കുമാർ, കെ.പി. അഷറഫ്, സഹദ് പ്രസംഗിച്ചു.
മെയ് അവസാനത്തിൽ മോര്യ ഡിവിഷനിൽ വഴികാട്ടി എന്ന പേരിൽ ദ്വിദിന അവധിക്കാല പരിശീലന പരിപാടിയും നടത്തിയിരുന്നു.