താനൂർ: ലോക ഭക്ഷ്യസുരക്ഷ ദിനത്തിന്റെ ഭാഗമായി താനൂർ നഗരസഭ പരിധിയിൽ വിവിധ ഹോട്ടലുകളിൽ താനൂർ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു ഫൈൻ ഈടാക്കി.
ലൈസെൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും, വൃത്തി ഹീനമായി കിടക്കുന്നതുമായ ഹോട്ടലുകൾ അടച്ചു പൂട്ടാൻ നഗരസഭാ നോട്ടീസ് നൽകി.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹീമിന്റെ നേതൃത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷമീർ കെ , JHI മനോജ് ,വൈശാഖ് ടി,റാസിഖ് ,ഷംസു എന്നിവർ അടങ്ങുന്ന സഘമാണ് പരിശോധന നടത്തിയത്.