തിരൂര്‍: മിക്‌സ് ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടി തിരൂര്‍ സ്വദേശി മുഹമ്മദ് ഫസല്‍ കൂട്ടായി പള്ളിവളപ്പ് മരത്തിങ്ങള്‍ മുസ്തഫ-നജ്മ ദമ്ബതികളുടെ ഏക മകനാണ് മുഹമ്മദ് ഫസല്‍. ആഗസ്റ്റില്‍ ജമ്മുകാശ്മീരില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഫസല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. വിദ്യാര്‍ഥിയായിരിക്കെ 2016ല്‍ ജില്ല കുങ്ഫു ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ജേതാവായിരുന്നു.
കക്കാട് ഐ.ടി.ഡി മാര്‍ഷല്‍ ആട്‌സ് ക്ലബില്‍ മൂന്നുവര്‍ഷമായി ബോക്‌സിങ്ങില്‍ പരിശീലനം നടത്തിവരുകയാണ് ഫസല്‍. കഴിഞ്ഞ ഫെബ്രുവരി 27ന് പാലക്കാട് നടന്ന സ്റ്റേറ്റ് മിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ 88 കിലോ കാറ്റഗറി വിഭാഗത്തില്‍ ചാമ്ബ്യന്‍പട്ടം സ്വന്തമാക്കിയിരുന്നു. പിന്നീട് കേരളത്തിനായി പുണെയില്‍ നടന്ന ദേശീയ ചാമ്ബ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ നേടിയിരുന്നു.