തിരൂർ: പൂങ്ങോട്ടുകുളത്തെ ബേക്കറിയിൽനിന്ന് ചെമ്പ് മോഷ്ടിച്ച കള്ളൻ ക്യാമറയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം പൂങ്ങോട്ടുകുളത്തെ പത്മ ബേക്കറിയിൽനിന്ന് ചെമ്പ് കാണാതായിരുന്നു. സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോഴാണ് കള്ളൻ ചെമ്പുമായി പോകുന്ന ദൃശ്യം കിട്ടിയത്.
ബേക്കറിയുടമ തിരൂർ പോലീസിൽ പരാതി നൽകി. കള്ളനെ സി.സി.ടി.വി. ദൃശ്യം കണ്ട് തിരിച്ചറിഞ്ഞതായി സി.ഐ. എം.ജെ. ജിജോ പറഞ്ഞു.