കല്‍പകഞ്ചേരി: വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍.  കാടാമ്ബുഴ തെക്കന്‍ ചിറയില്‍ മുബാറക്കിനെയാണ് (33) കല്‍പകഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. പുത്തനത്താണി ചെലൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന ചെലൂര്‍ സ്വദേശി അക്കരപറമ്ബില്‍ യശോദയുടെ (68) മാലയാണ് വിജനമായ റോഡില്‍ പ്രതി തട്ടിപ്പറിച്ചെടുത്തത്. 


പിടിവലിയില്‍ വാഹനം മറിയുകയും രണ്ടുപേരും നിലത്തുവീഴുകയും വയോധികക്ക് കാലിനും കൈക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാലയുടെ കഷ്ണം കിട്ടിയ പ്രതി പുത്തനത്താണിയില്‍ വില്‍പന നടത്തി ലഭിച്ച പണം ലോട്ടറി അടിച്ചതാണെന്ന് പറഞ്ഞ് സുഹൃത്തിനെയും കൂട്ടി കൊടൈക്കനാലിലേക്ക് പോയി. 


പണത്തിന്റെ ഉറവിടമറിഞ്ഞ കൂട്ടുകാരന്‍ തിരിച്ചുവരുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. അഡീഷനല്‍ എസ്.ഐ രാമദാസ്, എസ്.പി.സി.ഒ പി. സുജിത്ത്, സി.പി.ഒമാരായ ടി.പി. ഷെറിന്‍ ബാബു, ഹരീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജറാക്കി.

Previous Post Next Post

Whatsapp news grup