തിരൂർ: ബിപി അങ്ങാടിയിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രിയോടെ എട്ടു മണിയോടെ ബിപി അങ്ങാടി ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. തിരൂർ കുമാരടി സ്വദേശിയും ഇപ്പോൾ പാറശ്ശേരിയിൽ താമസിച്ചുവരുന്ന ശ്രീജ (48) യ്ക്കാണ് പരിക്കേറ്റത്.

തിരൂർ ഭാഗത്തുനിന്ന് വന്ന കാറും പാറശ്ശേരി ഭാഗത്തുനിന്ന് വന്ന സ്‌കൂട്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവതിയെ തിരൂർ ഗവൺമെൻറ് ആശുപത്രിയിലും പിന്നീട് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അപകടം കാരണം ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
Previous Post Next Post

Whatsapp news grup