തീരുരിൽ ഇന്ന്മുതൽ കർശന നിയന്ത്രണങ്ങൾ ഹോട്ടലുകൾ ക്ലമ്പുകൾ ടർഫുകൾ എന്നിവ രാത്രി 10.00 വരെ മാത്രമെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ.

ആഘോഷങ്ങൾ മത രാഷ്ട്രീയ , സാമുദായിക , സാംസ്കാരിക , സാമൂഹിക കൂടിച്ചേരലുകൾ എന്നിവ രാത്രി 10 മണിക്ക് ശേഷം അനുവദിക്കുന്നതല്ല,

ബീച്ചുകൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ് ഉണ്ടായിരിക്കുന്നതാണ് .  അടിയന്തിര ഘട്ടങ്ങളിലുള്ള യാത്രകൾക്ക് സത്യവാങ്മൂലം കൈയ്യിൽ കരുതേണ്ടതുമാണ് 

തട്ടുകടകൾ മറ്റു താൽക്കാലിക കടകൾ എന്നിവ രാത്രി 10.00 മണിക്ക് ശേഷം പ്രവർത്തിക്കാൻ അനുമതിയില്ല

 ലഹരി ഉപയോഗം നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തി കർശന നടപടി സ്വീകരിക്കുന്നതാണ് . 

 രൂപമാറ്റം വരുത്തിയ വാഹനങ്ങൾ , ശബ്ദ മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ  ഹോണുകൾ എന്നിവ പോലീസ് പിടിച്ചെടുക്കുന്നതും കർശന നടപടികൾ സ്വീകരിക്കുന്നതുമാണ് 

മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിന്നായി നടത്തി കർശന നടപടികൾ സ്വീകരിക്കുന്നതാണ് 

പ്രാധാന നിരത്തുകളിൽ പോലീസ് പിക്കറ്റുകൾ സ്ഥാപിച്ച് നിയന്ത്രണങ്ങൾ കർശനമാക്കുന്നതാണ് . 

തിയറ്ററുകളിൽ രാത്രികാല പ്രദർശനത്തിന് അനുമതി ഇല്ല 

ശബരി മല ശിവഗിരി തിർത്ഥാടകർക്ക് രാത്രി കാല യാത്ര ഇളവ് അനുവദിച്ചു

Previous Post Next Post

Whatsapp news grup