കു​റ്റി​പ്പു​റം: മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്ത് ക​ട​ന്ന​ൽ​കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കുറ്റിപ്പുറം തോണിക്കടവത്ത് മുസ്തഫ മുസ്ല്യാർ (45) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.


ഞായറാഴ്ച കാങ്കപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നിന്ന് 15 പേർക്ക് കടുന്നലിന്‍റെ കുത്തേറ്റിരുന്നു. വൈകുന്നേരം ഖബർസ്ഥാനിൽ പ്രാർഥനക്ക് എത്തിയവർക്ക് നേരേയാണ് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മൂന്ന് പെരെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്നു.

മുസ്തഫയെയാണ് കടന്നൽ കൂട്ടം മാരകമായി ആക്രമിച്ചത്. ഇയാളുടെ തലക്കും മുഖത്തും ശരീരത്തിലും കടന്നൽ കുത്തേറ്റിട്ടുണ്ടായിരുന്നു. ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Previous Post Next Post

Whatsapp news grup