കുറ്റിപ്പുറം:  തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞും വീട്ടമ്മയുമുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഒരു ആടിനേയും തെരുവുനായ കടിച്ചു. കുറ്റിപ്പുറം കൊടിക്കുന്ന് മുത്താഴത്ത് ഫൈസലിന്റെ മകൾ ഫസലുൽ ഫാരിസ (3), പാറക്കൽ ജമീല (50) എന്നിവരെയാണ്  തെരുവുനായ കടിച്ചത്. വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പിഞ്ചുകുഞ്ഞിനെ നായ കടിച്ചത്. കുഞ്ഞിന്റെ ചെവിയിൽ നായ കടിച്ചുപരിക്കേൽപ്പിച്ചു. 

വീടിന് പിറകുവശത്തെ ടാപ്പിൽനിന്ന് വെള്ളം എടുക്കുന്നതിനിടെയാണ് നായ ജമീലയ്ക്കുനേരെ തിരിഞ്ഞ് കൈത്തണ്ട കടിച്ച് മുറിവേൽപ്പിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറത്ത് പരിസരത്തെ ഒരു വീട്ടിലെ ആടിനേയും തെരുവുനായ കടിച്ചിട്ടുണ്ട്. ഈ തെരുവുനായയെ പിടികൂടാൻ കഴിയാത്തത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ കോരാത്ത് മേലേതിൽ ബീരാൻകുട്ടിയുടെ ഭാര്യ സെൽമ(43)യ്ക്കും വീടിനുസമീപത്തുവെച്ച് തെരുവുനായയുടെ കടിയേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post

Whatsapp news grup