മലപ്പുറം: ബന്ധുവായ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന തിരൂര്‍ സ്വദേശിനി സുനിഷ (24) യുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. ജഡ്ജി എസ് നസീറ ജാമ്യാപേക്ഷ തള്ളിയത്. യുവതി നേരത്തെ ജോലി ചെയ്തിരുന്ന തിരൂരിലെ ക്ലിനിക്കിലുള്ള ഡോക്ടര്‍ മണ്ണാര്‍ക്കാട് ടെമ്ബിള്‍ റോഡ് അരകുറുശി ചെറുകാട് മോഹന്‍ദാസാണ് കേസിലെ രണ്ടാം പ്രതി.

2021 സെപ്റ്റംബര്‍ 17ന് ബന്ധുകൂടിയായ യുവതി കുട്ടിയെ തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി രാത്രി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 20ന് കുട്ടിയെ മാതാപിതാക്കളുടെ സമ്മതം കൂടാതെ അങ്ങാടിപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും രണ്ടാം പ്രതിയുടെ കാറില്‍ പാലക്കാട് ജില്ലയിലെ അഗളി കള്ളമലയിലെ ലോഡ്ജില്‍ കൊണ്ടു പോയി പീഡനത്തിന് വിധേയനാക്കിയെന്നും പരാതിയുണ്ട്.

കുട്ടി തന്റെ ബന്ധുവിനോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 ഫെബ്രുവരി 11ന് മലപ്പുറം ചൈല്‍ഡ് ലൈന്‍ കേസ്സെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2022 മാര്‍ച്ച്‌ അഞ്ചിനാണ് യുവതിയെയും ഡോക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തത്.


Previous Post Next Post

Whatsapp news grup