കൊച്ചി: എറണാകുളം വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗിരിജ(68), ഗിരിജയുടെ മകള്‍ രജിത (35),രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (38) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം ഉള്ളില്‍ ചെന്ന നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ മക്കളാണ് സമീപവാസികളെ വിവരം അറിയിച്ചത്.

ഇവര്‍ രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രശാന്ത് ഫ്‌ളോര്‍ മില്‍ നടത്തി വരികയായിരുന്നു.സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പറയുന്നത്. ഇവരുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Previous Post Next Post

Whatsapp news grup