ഇതിനെല്ലാം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫവടമുക്ക് അധ്യക്ഷത വഹിച്ചു. വി സെയ്തുമുഹമ്മദ് തങ്ങൾ, വി ചന്ദ്രവല്ലി, ടി കെ അഷ്റഫ്, അഡ്വ എൻ എ ജോസഫ്, എ പവിത്രകുമാർ, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, ഹിളർ കാഞ്ഞിരമുക്ക് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ജെ പി വേലായുധൻ, ഉണ്ണീകൃഷ്ണൻ പൊന്നാനി, എൻ പി സേതുമാധവൻ,കെ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
